About Us

About Jeevakarunyanidhi Trust

ക്രൈസ്‌തവ ദർശനത്തിൽ എല്ലാ വിശ്വാസികളും പ്രവാസികളാണ്. ഈ ലോകജീവിതം നമ്മുടെ പ്രവാസകാലവും സ്വർഗീയ ജീവിതം നിത്യതയുമാണല്ലോ. പൂർവ്വപിതാക്കന്മാരായ അബ്രാഹം, ഇസഹാക്ക്, യാക്കോബ് എന്നിവർ പ്രവാസികളായിരുന്നല്ലോ. എന്തിന്? തിരുക്കുടുംബവും പ്രവാസജീവിതം നയിച്ചിരുന്നവരാണല്ലോ. ലോകം മുഴുവൻ പ്രവാസികളായി ചിതറിപ്പാർക്കുന്ന നമുക്ക് ദൈവം ഒരു വലിയ ദൗത്യം നൽകിയിട്ടുണ്ട്. ചിതറിക്കപ്പെട്ടവർ വചനം പ്രസംഗിച്ചുകൊണ്ട് ചുറ്റി സഞ്ചരിച്ചു (അപ്പ. 8:4). ആയിരിക്കുന്ന ഇടങ്ങളിൽ വചനം പങ്കുവയ്ക്കുവാൻ ഓരോ പ്രവാസിയെയും ദൈവം അയച്ചിരിക്കുന്നതാണ് എന്ന ബോധ്യത്തോടെ ജീവിക്കുവാൻ നമുക്ക് കടമയുണ്ട്. അതോടൊപ്പം സ്വർഗത്തിലേക്കുള്ള യാത്രയിൽ ചുറ്റുമുള്ളവരെ ചേർത്തുപിടിച്ച് ആ വഴികാണിച്ചു കൊടുക്കേണ്ട ദൗത്യവും നമ്മുടേതാണ്. നമ്മുടെ അതിരൂപതയിലെ പ്രവാസികളായ സഹോദരങ്ങൾക്ക് ഊർജ്ജം പകർന്നുകൊണ്ട് അവരുടെ ക്ഷേമവും ഉന്നമനവും ലക്ഷ്യമാക്കി 2015 ആഗസ്റ് മാസം 15-כо തീയതി ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത അഭിവന്ദ്യ ജോസഫ് പെരുന്തോട്ടം ഈ പ്രവാസി പ്രസ്ഥാനം ഔദ്യോഗികമായി ഉദഘാടനം ചെയ്യുകയും ബഹു. സണ്ണി പുത്തൻപുരയ്ക്കലച്ചനെ പ്രവാസി അപ്പോസ്‌തലേറ്റിന്റെ ആദ്യ ഡയറക്ടർ ആയി നിയമിക്കുകയും ചെയ്‌തു.

Our Vision

A society where every person lives with dignity, equality, and opportunity.

Our Mission

Empowering individuals and communities through sustainable, impactful programs.